Wednesday, August 26, 2009

"ഋതു"ക്കൾ മാറുന്നു : നമ്മളോ ?

ഈ ജീവിതത്തിൽ നമ്മുക്ക്‌ കൈമോശം വന്നുകൊണ്ടിരിക്കുന്ന പലതിനെയുംക്കുറിച്ച്‌ ഋതു പങ്കുവെക്കുന്നു.
കഥയെക്കാളുപരി മനുഷ്യമനസ്സിന്റെ ആകുലതകളും,മോഹങ്ങളും,വ്യാമോഹങ്ങളുമെല്ലാം വരച്ചു കാണിക്കാൻ ശ്യാമപ്രസാദിന്‌ എപ്പോഴും കഴിയാറുണ്ട്‌.

ഇംഗ്ലിഷ്‌ ഭാഷയും അമേരിക്കൻ ഡോളർ സബാദിക്കാലാണ്‌ ജീവിതമെന്ന നമ്മുടെ ധാരണകളിൽ ശക്തമായ വിള്ളൽ ഈ സിനിമ വരത്തുന്നുണ്ട്‌. "ചതിയാണ്‌" ഈ കലഘട്ടത്തിന്റെ മുഖമുദ്രയെന്ന് ഒരു കഥാപാത്രത്തെ കൊണ്ട്‌ അദ്ദേഹം പറയിക്കുന്നുണ്ട്‌.പരസ്പര വിശ്വാസ മില്ലായ്മ ,സ്നേഹരാഹിത്യം,ശരീരം , രതി തുടങ്ങിയ പുതിയ കാല വിവക്ഷകൾ സംവിധായകൻ ശക്തമായി ഋതുവിൽ പകർത്തുന്നുണ്ട്‌.


ജോലിയും,ജീവിതവും തിരഞ്ഞെടുക്കാൻ സ്വത്ന്ത്ര്യമില്ലാത്തവരാണ്‌ പുതിയ തലമുറയിൽ ഏറെയും .മറ്റാരുടെയോ സ്വപ്നങ്ങൾ പൂക്കുവാനുള്ള കേവല ജൈവ വളങ്ങൾ മാത്രമായാണ്‌ പുത്തൻ തലമുറ വളരുന്നതും- വളർത്തുന്നതും.

"യഥാർത്ഥത്തിൽ ഓരോരുത്തരുടെയും ഉള്ളിൽ ഒരായിരം പേരുണ്ട്‌ ". അകത്ത്‌ കിടന്ന് അവർ കലാപം ഉണ്ടാക്കും.തീർച്ച.ആ കലാപത്തെ നേരിടാൻ ശേഷിയില്ലാത്തവർ മദ്യം,മയക്കുമരുന്ന്,രതി തുടങ്ങിയ ആസക്തികളിലേക്ക്‌ വഴുതി വീഴുക തന്നെ ചെയ്യും."ഗുരുത്വ"മുള്ളവർ ശാന്തിയുടെ തീരങ്ങളിൽ ആർഭാടങ്ങളിലാതെ ചെന്ന്‌ ചേരും.

"ഋതുക്കൾ മാറുന്നു.- നമ്മളോ ?"-

"ഋതു" ഒരുക്കിയ ശ്യാമപ്രാസാദിന്‌ അഭിനന്ദനങ്ങൾ.

Friday, August 21, 2009

പൊന്തന്മാടകൾ ജീവിച്ചിരിപ്പുണ്ട്‌.

"നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയെ"-
കേരളകരയെ ഒരു കാലത്ത്‌ പുളകം കൊളിച്ച മുദ്രാവാക്യമെന്നോ, പാട്ടെന്നോ, സ്വപ്നമെന്നോ ഈ വരികളെ നമുക്ക്‌ വിശേഷിപ്പിക്കാം. പൈങ്കിളികളും,ഞണ്ട്‌,ഞൗഞ്ഞിക,നിർക്കോലി,കൊറ്റി,പരൾ മിനുകൾ,തവള,ചേര ,മണ്ണിര......തുടങ്ങി നിരവധി ജീവജാലങ്ങൾ നമ്മുടെ പാടങ്ങളിൽ നിന്ന് പതുക്കെ പിൻ വാങ്ങികൊണ്ടിരിക്കുകയും,പകരം റിസോട്ടുകൾ,ഫ്ലാറ്റുകൾ,,ഷോപ്പിംഗ്‌ സമുചയങ്ങൾ,.....തുടങ്ങിയ വികസനത്തിന്റെ ആധുനിക പ്രതീകങ്ങൾ ഉയർന്ന് വരികയും ചെയ്യുന്ന കാഴ്ച്‌ യാണ്‌ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്‌.മാത്രമല്ല, കൊയ്ത്തും കൊയ്ത്തരിവാളും നമ്മുക്ക്‌ കൈമോശം വന്നുകൊണ്ടിരിക്കുന്നു.എങ്കില്ലും "പുതിയ ഇല്ലങ്ങൾ" നിറഞ്ഞുകൊണ്ടെയിരിക്കുന്നു.

ഈ അവസരത്തിൽ നിളയോരം തന്റെ ആശങ്കകൾ വായനാക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

മാനുഷ്യരെല്ലാം ഒന്നായി കണ്ട മഹാരാജാവിനെ പാതാളത്തിലേക്ക്‌ ചവീട്ടി താഴ്ത്തി കൊണ്ടാണ്‌ കേരളം അതിന്റെ പുതിയ സാമൂഹ്യ-രാഷ്ട്രിയ വ്യവസ്ഥിതിക്ക്‌ രൂപം നൽകിയത്‌.തുടർന്ന്, ജന്മിത്ത്വം,നാടുവാഴിത്ത്വം,കേളി-വേളീ,ഊണ്‌,മുറുക്ക്‌,സംബദ്ധം,കഥകളി,ആന,അംബാരി....തുടങ്ങിയ ഘോഷയാത്രകൾ കേരളത്തിന്റെ വിരിമാറിൽ തിമർത്താടി.

ഒടുവിൽ 1970 തുകളുടെ അവസാനത്തിൽ ജനകിയ പ്രക്ഷോഭങ്ങളിലുടെ ജന്മിത്ത്വം നിയമപരമായി അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നത്‌ തിർച്ചയായും ഒരു വലിയ നേട്ടം തന്നെയാണ്‌."കൃഷിഭുമി കർഷകന്‌" എന്ന പുതിയ മുദ്രാവക്യം ഇതിനകം തന്നെ കേരളക്കരയിൽ അലയടിക്കാൻ തുടങ്ങിയിരുന്നു.തുടർന്ന് "വിപ്ലവകരമായ" ഭുപരിഷ്കരണ നിയമം നിലവിൽ വന്നു.മാറ്റത്തിന്റെ ഈ പുതിയ ഒഴുക്കിൽ കർഷകത്തൊഴിലളികൾക്ക്‌ അവരുടെ "കുടികിടപ്പവകാശം" നൽക്കാൻ വിപ്ലവപ്രസ്ഥനങ്ങൾക്ക്‌ കഴിഞ്ഞു എന്നതാണ്‌ കർഷക തൊഴിലാളികളായ ദളിതരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തായ്‌ വേര്‌.

ഭുപരിഷ്കരണം കൊണ്ട്‌ യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്തെന്നാൽ" ശീമത്തബുരാന്മാർ" അപ്രത്യക്ഷരാവുകയും,"പൊന്തൻ മാടകൾ" ഹരിജൻ കോളനികളിലേക്കും,നാലു സെന്റിലേക്കും പിൻ വാങ്ങേണ്ടിയും വന്നു എന്നതാണ്‌.പകരം പുതിയ "കർഷകൻ" കക്ഷത്തിൽ ഡയറിയും തിരുകി പാടവരബത്ത്‌ നിലയുറപ്പിച്ചു.കർഷകത്തൊഴിലാളികൾക്ക്‌ സ്വന്തമായി കൃഷി ചെയ്യാനൊരു തുണ്ട്‌ ഭുമി ഒരു സ്വപ്നമാവുകയും(അത്തരമൊരു സ്വപനം അവർക്കുണ്ടെന്ന് ആരും തിരക്കിയില്ല.അതു പറയാനൂള്ള ശേഷി അവർക്കില്ലാതെ പോവുകയും ചെയ്തു.)പിന്നിട്‌ പന്തം കൊളുത്തുക, കൊടിപ്പിടിക്കുക,തോരണം തുക്കുക, കുഴി കുഴിക്കുക,മുദ്രവാക്യം വിളിക്കുക,തല്ലുക,തല്ല് കൊള്ളുക,മരണമടയുക....എന്നിങ്ങനെ നിരവധി കുടികിടപ്പവകാശ കടപ്പാടുകൾ നിവർത്തിക്കേണ്ടതായും വന്നു.


തോട്ടം മേഖലകളിൽ യാതൊരു "കൃഷിയും" നടക്കാത്തതു കൊണ്ട്‌ ഭുപരിഷ്കരണ നിയമം ആ വഴിക്ക്‌ തിരിഞ്ഞതുമില്ല.
ഇപ്പോഴുള്ള ഭുരഹിതരിൽ ഏറിയ പങ്കും ദളിതർ തന്നെയാണെന്നതാണ്‌ വസ്തുത.


ചരിത്രത്തിന്റെ ഗതി മുന്നോട്ടായതുകൊണ്ടും,മാറ്റം ചിലപ്പോൾ ഒരു അനിവാര്യതയായതിനാലും, കേരളത്തിന്റെ സമസ്ത മേഖലകളിലും ചില മാറ്റങ്ങൾ വന്നു ചേറന്നു.അതിൽ പ്രധാനം ഹരിജൻ കോളനികളിൽ വൈദ്യുതിയും പാഠപുസ്തകങ്ങ്ലും എത്തിയെന്നതാണ്‌.പതുക്കെ പതുക്കെ,മേൽപ്പറഞ്ഞ തായ്‌ വേരുകൾ ശോഷിക്കാൻ തുടങ്ങി.ആ തിരിച്ചറിവിൽനിന്നാണ്‌ "ഒരു കമ്മ്യൂണിസ്റ്റ്‌(പട്ടിക ജാതി) സമ്മേളനങ്ങ്ല് അനിവാര്യ മാകുന്നത്‌.തുടർന്ന് അറിവിന്റെ കനികൾ ഉയരത്തിൽ വെക്കാനും , കൊക്കിലൊതുങ്ങുന്നത്‌ കൊത്തുക ഇല്ലെങ്കിൽ പിടഞ്ഞ്‌ മരിക്കുമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

ഇനി വീണ്ടും പാടത്തെക്ക്‌ തിരിയാം.

കൃഷി ജീവിതവും സ്വപനവുമായിരിന്നവരെ കൃഷിയിടങ്ങ്ലിലെ കേവലം നോക്കുക്കുത്തികളാക്കിയതാണ്‌ കൃഷി അപചയപ്പെടാനുള്ള പ്രധാന കാരണം.നഷടകണക്കുകൾ പറഞ്ഞു ഭുമി വിറ്റ്‌ പുതിയ മേച്ചിൽപ്പൂറങ്ങളിലേക്ക്‌ "കർഷകർ" ചെക്കേറി.കർഷകത്തൊഴിലാളികളാവട്ടെ, മറ്റ്‌ പുറം ജോലികളിലേക്കും തിരിഞ്ഞു-(അതിനു നന്ദി പറയേണ്ടത്‌ മണലാര്യങ്ങളിൽ വിയർപ്പോഴുക്കുന്നവരോടണ്‌) ഈ ഇടവേളകൾ സമർത്ഥമായി ഉപയോഗിക്കാൻ നവമുതലാളിമാർക്കു കഴിഞ്ഞു.
വയലുകളിൽ മണ്ണിരയും മനുഷ്യനും അതിജീവനതിന്റെ പുതിയ പാഠങ്ങൾ അഭ്യ്സിക്കാൻ നിർബന്ധരാകുന്നു.
ഈ അവസരത്തിൽ സജീവമാകേണ്ടവർ വലതുപക്ഷത്തെക്ക്‌ ചായുകയും കേവലം രണ്ടു വ്യക്തികളായി ചുരുങ്ങുകയും ചെയ്യുന്ന കാഴ്ചയാണ്‌ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്‌.
ഈ സന്ദർഭങ്ങൾ ജാതി മത സംഘടനകൾ തങ്ങളുടെ ലക്ഷ്യങ്ങ്ല് നിറവേറ്റാൻ ഭംഗിയായി ഉപയോഗിക്കുന്നു.അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരുന്നുണ്ടെന്ന് ഇന്ന് ആർക്കും ധീരമായി പറയാൻ കഴിയുന്നില്ല.പകരം ഈ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ പാകി അവ മുളക്കുന്നതും കാത്തിരിക്കുകയാണ്‌ സമകാലിക കേരളം.

നമ്മുടെ വയലുകളിൽ ഇനി എന്താണ്‌ പൂക്കേണ്ടത്‌ ?
നാം എന്താണ്‌ ഇനി കൊയ്തെടുക്കേണ്ട്ത്‌ ?
ചോദ്യവും ഉത്തരവും വയനാക്കാർക്ക്‌ വിടുന്നു.

Thursday, August 13, 2009

പന്തിരുക്കുലം - ജനിതക പരിശോധന : ഒരു വിയോജനക്കുറിപ്പ്‌.

നിളയുടെ അനവധി പുണ്യങ്ങളിൽ ഒന്നാണ്‌ പറയിപ്പെറ്റ പന്തിരുക്കുലം.
'അഗ്നിഹോത്രിയാണ്‌ ഇവിടെ പ്രതിഷ്ഠ നടത്തിയത്‌,
പെരുന്തച്ചനാണ്‌ ഈ ക്ഷേത്രം പണിക്കഴിപ്പിച്ചത്‌ ,
പാക്കനാർ ഈ വഴിയിലൂടെ പോയിരുന്നു,
അതുപോലെ നാറാണത്തു ഭ്രാന്തന്‌ ദേവി ദർശനമുണ്ടായ ദിവസമാണിന്ന്....
തുടങ്ങി നിരവധി കഥകൾ ജനഹൃദയങ്ങളിൽ നന്മയുടെ വിത്തുകൾ പാകാൻ സഹായിച്ചിട്ടുണ്ട്‌.

സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും തോറ്റങ്ങളായും, ആചാരങ്ങളായും അവയിൽ ചിലത്‌ ഇപ്പോഴും നിളയുടെ തീരത്ത്‌ അവശേഷിക്കുന്നുണ്ട്‌.
നമ്മുടെ നാട്ടിൻപുറങ്ങളിൽ, മുത്തശ്ശീമാരുടെ മടിത്തട്ടിൽ പറയിപ്പെറ്റ പന്തിരുക്കുലം ശാന്തമായി ഉറങ്ങികിടക്കുകയായിരുന്നു ഇത്രയും കാലം.

ഐതിഹ്യങ്ങൾ ഒരു സമുഹത്തിന്റെ സ്വപ്നമാണെന്നാണ്‌ പൊതുവെ വിലയിരുത്തുന്നത്‌. അവ നൽക്കുന്ന നന്മയുടെ സന്ദേശം തലമുറകളിൽനിന്ന് തലമുറകളിലേക്ക്‌ പടർന്ന് ഒരു പ്രാദേശീക സംസ്കാരികത രുപംകൊള്ളുന്നത്‌ ലോകത്ത്‌ എവിടെയും സാർവ്വത്രികമായ സംഗതിയാണ്‌.
അത്തരത്തിലുള്ള സംസ്കാരിക കാഴ്ച്ചപ്പാടുകളിലും,വിശ്വാസങ്ങളിലും വിള്ളലുകൾ ഉണ്ടാക്കാനെ ഡോ: രാജൻ ചുങ്കത്തിന്റെ പന്തിരുക്കുലത്തിന്റെ ജനിതക പരിശോധനകൊണ്ട്‌ ഉപകരിക്കുകയുള്ളു.(മലയാള മനോരമ-പത്രം 9/8/2009).

ഇത്തരത്തിലുള്ള ശ്രമങ്ങൾ നിളയുടെ തീരത്തെ നന്മയുടെ ഒരോ കൽപ്പടവുകളും ഇളകാൻ മാത്രമെ ഉപകരിക്കൂ.......
ദയവുചെയ്തു അവയെ വെറുതെ വിടുക.

ബുദ്ധമതത്തെ തകർത്തെറിഞ്ഞ്‌,ചാതുർവരേണ്യം കൊടിക്കുത്തി വാണ ഒരു നാട്‌ ,
പിന്നിട്‌ ഒരു ഭ്രാന്താലയമായി അറിയപ്പെടേണ്ടിവന്ന ഈ കൊച്ചുകേരളത്തിന്റെ അവശേഷിക്കുന്ന നാട്ടിൻപുറങ്ങളിൽ
നമ്മെല്ലാവരും ഒരമ്മയുടെ മക്കളാണെന്ന എളിയ സന്ദേശം നൽകിയ ഈ കഥയുമായി നിളയെ ശാന്തമായി ഒഴുകാൻ അനുവദിക്കുക..........