പന്തിരുക്കുലം - ജനിതക പരിശോധന : ഒരു വിയോജനക്കുറിപ്പ്.
നിളയുടെ അനവധി പുണ്യങ്ങളിൽ ഒന്നാണ് പറയിപ്പെറ്റ പന്തിരുക്കുലം.
'അഗ്നിഹോത്രിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്,
പെരുന്തച്ചനാണ് ഈ ക്ഷേത്രം പണിക്കഴിപ്പിച്ചത് ,
പാക്കനാർ ഈ വഴിയിലൂടെ പോയിരുന്നു,
അതുപോലെ നാറാണത്തു ഭ്രാന്തന് ദേവി ദർശനമുണ്ടായ ദിവസമാണിന്ന്....
തുടങ്ങി നിരവധി കഥകൾ ജനഹൃദയങ്ങളിൽ നന്മയുടെ വിത്തുകൾ പാകാൻ സഹായിച്ചിട്ടുണ്ട്.
സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും തോറ്റങ്ങളായും, ആചാരങ്ങളായും അവയിൽ ചിലത് ഇപ്പോഴും നിളയുടെ തീരത്ത് അവശേഷിക്കുന്നുണ്ട്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ, മുത്തശ്ശീമാരുടെ മടിത്തട്ടിൽ പറയിപ്പെറ്റ പന്തിരുക്കുലം ശാന്തമായി ഉറങ്ങികിടക്കുകയായിരുന്നു ഇത്രയും കാലം.
ഐതിഹ്യങ്ങൾ ഒരു സമുഹത്തിന്റെ സ്വപ്നമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. അവ നൽക്കുന്ന നന്മയുടെ സന്ദേശം തലമുറകളിൽനിന്ന് തലമുറകളിലേക്ക് പടർന്ന് ഒരു പ്രാദേശീക സംസ്കാരികത രുപംകൊള്ളുന്നത് ലോകത്ത് എവിടെയും സാർവ്വത്രികമായ സംഗതിയാണ്.
അത്തരത്തിലുള്ള സംസ്കാരിക കാഴ്ച്ചപ്പാടുകളിലും,വിശ്വാസങ്ങളിലും വിള്ളലുകൾ ഉണ്ടാക്കാനെ ഡോ: രാജൻ ചുങ്കത്തിന്റെ പന്തിരുക്കുലത്തിന്റെ ജനിതക പരിശോധനകൊണ്ട് ഉപകരിക്കുകയുള്ളു.(മലയാള മനോരമ-പത്രം 9/8/2009).
ഇത്തരത്തിലുള്ള ശ്രമങ്ങൾ നിളയുടെ തീരത്തെ നന്മയുടെ ഒരോ കൽപ്പടവുകളും ഇളകാൻ മാത്രമെ ഉപകരിക്കൂ.......
ദയവുചെയ്തു അവയെ വെറുതെ വിടുക.
ബുദ്ധമതത്തെ തകർത്തെറിഞ്ഞ്,ചാതുർവരേണ്യം കൊടിക്കുത്തി വാണ ഒരു നാട് ,
പിന്നിട് ഒരു ഭ്രാന്താലയമായി അറിയപ്പെടേണ്ടിവന്ന ഈ കൊച്ചുകേരളത്തിന്റെ അവശേഷിക്കുന്ന നാട്ടിൻപുറങ്ങളിൽ
നമ്മെല്ലാവരും ഒരമ്മയുടെ മക്കളാണെന്ന എളിയ സന്ദേശം നൽകിയ ഈ കഥയുമായി നിളയെ ശാന്തമായി ഒഴുകാൻ അനുവദിക്കുക..........
0 Comments:
Post a Comment
<< Home