Monday, January 31, 2011

മഞ്ച
കന്നിയിലോ കർക്കിടകത്തിലോ ആണ്‌ സാധാരണ മഞ്ച പൊളിക്കറുളളത്‌.മഞ്ച പൊളിക്കുന്ന സമയത്തു എപ്പൊഴും മഴപെയ്തിരുന്നു.
മഴക്കാലത്തിനു വേണ്ടിയായിരുന്നു മഞ്ചയുണ്ടാക്കിയിരുന്നതു.
മുളംക്കബുകൾ,മണ്ണും ചളീയും തെക്കിന്റെയില-ഇത്രയുമായൽ ഞങ്ങളുടെ മഞ്ചയായി.
ഞങ്ങളുടെ പടിഞ്ഞാറ്റിമുറിയിൽ ഉപ്പാപ്പൻ നിർമ്മിച്ചതായിരുന്നു ആ മഞ്ച.
കാറ്റും വെളിച്ചവും കടക്കാത്ത ,എലികളും ഉറുംബും അരിക്കാതെ നെന്മണികൾ മഞ്ചകളീൽ സൂക്ഷിച്ചു വെച്ചിരുന്നു.
മഞ്ച ഞങ്ങളുടെ പത്തായമാകുന്നു.

മഞ്ചകൾ സമൃദ്ധിയുടെ കാലത്തെ ഓർമ്മപ്പെടുത്തുന്നു.വറുതിയുടേക്കാളത്ത്‌ മഞ്ചകൾ പൊളിക്കുന്നു.

നിളയോരത്തിലൂടെ ഞാൻ എന്റെ ഓർമ്മകളുടെ മഞ്ച പൊളിക്കുകയാണ്‌.പതിരുകൾ മാത്രം സൂക്ഷിച്ച എന്റെ മഞ്ച..........

0 Comments:

Post a Comment

<< Home