പാക്കനാർ കഥകൾ(2)
നിളാ നദിക്കരയിലെ ബലി തർപ്പണ കർമ്മങ്ങൾക്ക് ശേഷം തിരിച്ചുപ്പോരുംബോൾ കേട്ട ആ കുഞ്ഞിന്റെ കരച്ചിലിനെ അയാൾക്ക് അവഗണീക്കാൻ കഴിഞ്ഞില്ല.
അയാൾ നദിക്കരയിലൂടെ കിഴക്കോട്ടു നടന്നു.
അപ്പോൾ കിഴക്കു സൂര്യൻ ഉദിച്ചുവരുന്നതെയുണ്ടായിരുന്നുള്ളു.
അയാൾ സൂര്യനെ സാക്ഷിയാക്കി ആ കുഞ്ഞിനെ കൈകൾകൊണ്ട് കോരിയെടുത്ത് മാറോട് ചേർത്തു.
അയാൾ ആ കുഞ്ഞിനെ തൻന്റെ കുടിലിൽ കിടത്തി.
കേട്ടവർ കേട്ടവർ ആ കുടിലിനും ചുറ്റും ഓടി കൂടീ.
അവർ ഒന്നടക്കം പറഞ്ഞു:
"കത്തിച്ചു വെച്ച നിലവിളക്കു പോലെത്തെ ഒരു കുട്ടി "........
ശരിയാണ്.
അയാൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി-
വല്ലാത്തൊരു സൂര്യതേജ്ജസ്സ് ആ മുഖ്ത്ത് നിഴലിച്ചിരുന്നു......
അയാൾ ആ കുഞ്ഞിന്റെ ചെവിയിൽ മെല്ലെ വിളിച്ചു:" പാക്കൻ"....
(ഭാസ്കരൻ എന്ന പേർ ലോപിച്ച് പാക്കൻ എന്നായി എന്നോരു വകഭേദമുണ്ട്... )
ഒരു പറയനായ അയാൾക്ക് ആ കുഞ്ഞിനെ ഒരു പറയനായി മാത്രമെ വളർത്താൻ കഴിയു.
കുഞ്ഞിന്നു എഴുവയസ്സായാപ്പ്പ്പോൾ കുഞ്ഞിന്റെ "തലച്ചിലിടൽ"കർമ്മം നടത്താൻ അയാൾ നിശ്ച്ചയിച്ചു.
അതിലേക്കയി തന്റെ സകല ബന്ധുക്കളെയും അയാൾ ക്ഷണിച്ചു വരുത്തി.......... വെറ്റില,അടക്ക,പുതിയ പ്പട്ട്,നെല്ലും നിറയും,നില വിളക്ക്,നാക്കില,അങ്ങനെ എല്ലാം അയാൾ ഒരുക്കി. കത്തിച്ചു വെച്ച നിലവിളക്കിനുമുന്നിൽ പാക്കന്നാരെ ഇരുത്തി.
ഗുരുകാരണവന്മാർ കുഞ്ഞിന്റെ നിറുകയിൽ അരിയും പൂവും എറിഞ്ഞ് പാക്കനാരുടെ തലയിൽ തലച്ചിലിട്ടു. പാക്കനാർ പറയനായി...
തുടർന്ന് അന്ന് അവിടെ കൊട്ടും പാട്ടും അരങ്ങെറീ.......
("തലച്ചിലിടൽ"- പറയരുടെ ഉപനയനമാണ്.ഈ ചടങ്ങോടുകൂടി മാത്രമെ ഒരാൾ പൂർണനായ പറയനാവൂ.)
0 Comments:
Post a Comment
<< Home