Wednesday, November 26, 2014

‘’പറയിപെറ്റ പന്തിരുകുലം’’പോലെ  മലയാളക്കരയെ ഇത്രമേല്‍ സ്വധിനിച്ച മറ്റൊരു കഥ വേറെയില്ല – ഉച്ചനീച്ചത്വത്തിന്റെ പൊള്ളുന്ന ചൂടില്‍ ,സാധാരണ മനുഷ്യന്‍ കണ്ട പകല്‍ കിനാവോ – സ്വപ്നമോ എന്ന് തീര്‍ത്തു പറയാനാവില്ല ഈ ഐതീഹ്യത്തെ. ഐതീഹ്യങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ സ്വപ്നമായിട്ടാണ് പൊതുവെ ഗണിക്കപ്പെടുന്നത്‌.എന്തായാലും ഈ കഥ മലയാളികളുടെ സ്വന്തമാണ്. സ്വത്താണ് . ഈ കഥ  മലയാളി എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹിക്കുന്നു . മലയാളികളുടെ ലോക വീക്ഷണ സങ്കല്പം തന്നെയാണ് ഈ കഥ പ്രതിഫലിപ്പിക്കുന്നത്. ഒരു പക്ഷെ അത് കൊണ്ടാവും മലയാളി ലോകത്തിന്റെ ഏതു കോണിലും ചെന്ന് ജീവിക്കുന്നത് .ഏതു നാടും സ്വന്തം നാടാവുന്നതും  .

കേരളത്തില്‍ ഒരു നമ്പൂതിരിക്ക് ഒരു പറയനായ അനുജനോ ? ഒരു പറയ സ്ത്രി മഹാ ബ്രാഹ്മണന് ജന്മം നല്‍കുകയോ ? എല്ലാം തന്നെ സാമാന്യ യുക്തിക്ക് അപ്പുറമാണ് . സ്വപ്നങ്ങള്‍ക്ക് യുക്തി പ്രസക്തമല്ല. സ്വപ്നമില്ലാതെ ഒരു  ജനതക്ക്  ജീവിക്കാന്‍ കഴിയുകയില്ല  . കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന  ‘’പാക്കനാര്‍ തോറ്റം ‘’ ആ  വലിയ സ്വപ്നത്തിന്റെ വാമൊഴി ചരിതമാണ് . തൃത്താലയുടെ ഹൃദയത്തില്‍ ,നിളാനദി ക്കരയില്‍ അവര്‍ ഒന്ന് ചേരുന്നു - മാനവ സഹോദര്യത്തിന്റെ മഹത്തായ ഗാഥ പാടുവാന്‍ .  ഇന്നും ‘’  ഇവിടെ സത്യമെന്നത് മനുഷ്യന്‍ ‘ തന്നെയാണ്’’ എന്ന് തൃത്താലയും മേഴത്തുരും ലോകത്തോട്‌  വിനയപൂര്‍വ്വം അറിയിക്കുന്നു . ആ വിളംബരത്തിന്റെ പ്രാക് രൂപമാണ് പാക്കനാര്‍ തോറ്റം അഥവാ പറയിപെറ്റ പന്തിരുകുലം .

നിളാനദി മലയാളിക്ക് നല്‍കിയ അനവധി പുണ്യങ്ങളില്‍ ഒന്നാണ് ‘’പറയിപെറ്റ പന്തിരുകുലം ‘’. നിളാനദി കഥ പറഞ്ഞു ഒഴുകിയിരുന്ന ഒരു കാലത്തിനെ സ്മരിച്ചുകൊണ്ട് ഞാന്‍ ആ കഥ ഒരിക്കല്‍ കൂടി അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്  :

രാമായണം എന്ന പുരാണ ഇതിഹാസത്തെ അവലംബിച്ച് കൊണ്ടാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ  കഥ  ഇതള്‍ വിരിയുന്നത് .

വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിത സദസ്സിലെ ഒരു പണ്ഡിതനായിരുന്നു വരരുചി . ജ്യോതിശാസ്ത്ര നിപുണനും , വര്‍ത്തികം എന്നാ ശാസ്ത്ര വിഭാഗത്തിന്‍റെ ഉപജ്ഞാതാവ് ആയിരുന്നു അദേഹം . പക്ഷെ രാമായണത്തിലെ പ്രധാന ശ്ലോകം ഏതെന്ന ചോദ്യത്തിന് മുന്നില്‍ പതറി . തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഉത്തരം കിട്ടിയിലെങ്കില്‍  ,അപമാനം മാത്രമല്ല കൊട്ടാര സദസ്സിലെ സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്നായി .

വരരുചി ഉത്തരം തേടി  നാട് നീളെ അലഞ്ഞു . ഒടുവില്‍ ദക്ഷിണ ദേശത്തു വന്നു . നടന്നു തളര്‍ന്ന വരരുചി ഒരാല്‍ മരത്തിന്‍റെ തണലില്‍ അല്‍പസമയം വിശ്രമത്തിനായി കിടന്നു . ആല്‍ മരത്തിനുമുകളില്‍ വസിച്ചിരുന്ന കാല നേമ പക്ഷികളില്‍നിന്നു വരരുചിക്ക് അദേഹത്തെ അലട്ടിയ ചോദ്യത്തിനുള്ള ഉത്തരം  ലഭിച്ചു .‘’രാമം ദശരഥം
മാം വിദ്ധി ജനകാല്‍മജം
യോധ്യമാടവി വിദ്ധിം ഗച്ചാ
താഥ യഥാ സുഖം ‘’

രാമനോടൊപ്പം  വനവാസത്തിനിറങ്ങുന്ന ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്ന വാക്കാണിത് .

ഉത്തരത്തിനോടൊപ്പം പക്ഷെ മറ്റൊരു ആപത്തു കൂടി വരരുചി തിരിച്ചറിഞ്ഞു .

‘’ഇന്ന് ഈ ദേശത്തു  ആ പറയ കുടിലില്‍ ജനിച്ച കുട്ടി ഈ പണ്ഡിതന്റെ ഭാര്യയാവും “”

താന്‍ അന്യോഷിച്ച ഉത്തരം കിട്ടിയ സന്തോഷം ഒരു വശത്ത്‌  - ഒരു പറയ പെണ്‍കിടാവിനെ വധുവായി സ്വികരിക്കേണ്ടി വരിക എന്നാ ദുര്‍വിധി മറ്റൊരു വശത്ത് . വരരുചി ത്രുസങ്കു സ്വര്‍ഗ്ഗത്തിലായി. പരിഹാരം തന്റെ മനസ്സില്‍ തെളിഞ്ഞു . വരരുചി വേഗം തന്നെ കൊട്ടാരത്തിലേക്ക് നടന്നു .
രാജസദസ്സിലെ പദവി വീണ്ടെടുത്തു .ഒപ്പം ദക്ഷിണ ദേശത്തെ പറയ പെണ്‍കിടാവിനെ വകവരുത്താനുള്ള രാജകല്പനയും  .

ഒടുവില്‍ രാജകിങ്കരന്മാരുടെ ‘’ദയയില്‍ ‘’ , തലയില്‍ തീപന്തവുംമായി  , പുഴയിലൂടെ ആ പെണ്‍കുട്ടി ഒഴുകി ഒഴുകി പോയി . ‘’നദിപെറ്റ മനയില്‍ ‘’ എത്തുന്നവരെ ആ യാത്ര തുടര്‍ന്നു.

നദിപെറ്റ മനയില്‍ ,പൂത്തുലഞ്ഞ കണികൊന്ന പോലെ ആ പെണ്‍കുട്ടി വളര്‍ന്നു  നിന്നു.

കാലം പകിടയെരിയുന്നത് എങ്ങനെയാകുമെന്നു ആര്‍ക്കുംതന്നെ പറയാനികില്ലല്ലോ .

അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി ദക്ഷിണദേശത്തിലേക്കു  ഒരു പണ്ഡിത സദസ്സിനെ അഭിസംബോധന ചെയ്യാന്‍ വരരുചിക്ക് വരേണ്ടിവന്നു.
തിരിച്ചു പോകുന്ന വഴിയില്‍ ഒരാല്‍ മരത്തിന്‍റെ ചുവട്ടില്‍ വിശ്രമിക്കുന്ന വരരുച്ചിയെ നദിപെറ്റ മനയിലെ നമ്പൂതിരി കാണാന്‍ ഇടവന്നു . മനയിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു . വരണമെങ്കില്‍ തന്‍റെ ചില ചിട്ടകള്‍ ,ആതിഥ്യയന്‍ പാലിക്കണമെന്ന വ്യവസ്ഥ കേട്ട് പാവം നമ്പൂതിരി വിഷാദനായി മനയിലേക്ക് മടങ്ങി.

അത്താഴം കഴിക്കാന്‍  മടികാണിച്ച പിതാവിന്റെ സങ്കടങ്ങള്‍ ,മകള്‍ മനസ്സിലാക്കി :

‘’കുളിക്കാന്‍ ,എണ്ണ,താളി ,കടവ് ....
ഉടുക്കാന്‍ വീരാളിപ്പട്ട് ,വടി ,കുട...
ആയിരം കറികള്‍ ക്കൂട്ടി  ഊണ്.
ഊണിനുശേഷം നാലുപേരെ തിന്നണം..
നാലാള്‍ ചുമക്കണം ..................’’

എല്ലാം തയ്യാറാക്കി മകള്‍ അച്ഛനോട് വരരുചിയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു.

വരരുചി വന്നു .കണ്ടു. ബുദ്ധിമതിയായ മകളെ വിവാഹ അഭ്യര്‍ത്ഥന ചെയ്തു . വിവാഹവും നടന്നു . 

മധുവിധുനാളുകളില്‍ എപ്പോഴോ തന്‍റെ കഥ പെണ്‍കുട്ടി വരരുചിയോടു പറയുന്നു :

‘’വിധി വിഹിതം ഏവനും ലംഘിച്ചിടുമോ  വരം ലഭിച്ചെന്നാകിലും ‘’ എന്ന് മനസ്സിലാക്കി ദേശാടനത്തിനു ഒരുങ്ങി . ഈ ദേശാടനക്കാലത്താണ് ഇവര്‍ക്ക് പന്ത്രണ്ടു മക്കള്‍ ജനിച്ചത് .......അവര്‍ ഇപ്രകാരമാവുന്നു :

‘’മേഴത്തോള്‍ അഗ്നിഹോത്രി ,
രാജകനുള്ളിയനൂര്‍ തച്ചനും
പിന്നെ വള്ളോന്‍ ,വായില്ല്യക്കുന്നിലപ്പന്‍ ,
വടുതല മരുവും നായര്‍ ,കാരക്കല്‍ മാതാ –
ചെമ്മേ കേളുപ്പുക്കൂറ്റന്‍
പെരിയ തിരുവരങ്ങത്തെഴും പാണനാരും ,
നേരെ നാരായണത്തു ഭ്രാന്തനും
മുടനകവൂര്‍ ചാത്തനും  പാക്കനാരും..............................’’

പന്തിരുകുലത്തിലെ പാക്കനാരെ ക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത് .കാരണം അദേഹം ഞങ്ങളുടെ  പൂര്‍വ പിതാമഹനാവുന്നു .


0 Comments:

Post a Comment

<< Home