Tuesday, February 01, 2011

കുഞ്ഞിക്കാളകൾ.

ചമ്മണിക്കാവു പൂരം.
പൂരത്തിന്റെ അലകൾ ഞങ്ങളുടെ വീട്ടിലിരുന്നാൽ കേൾക്കാം.ഞങ്ങളുടെ വീടിനു പിറകിൽ വിശാലമായ പാടമാണ്‌.പാടത്തിനു നടുവിൽ വലിയ ഒരു ആൽമരം : വട്ടത്താണി.വട്ടത്താണിക്കപ്പുറം ചമ്മണിക്കാവു.കൊയ്തു കഴിഞ്ഞ പാടത്തു കൂടെ ആളുകൾ പൂരം കാണാൻ പോകുന്നതു ഞാൻ നോക്കി നിൽക്കും.നല്ല കാഴ്ച്ചയാണതു.ഉറുംബുകൾ വരി വരിയായ്‌ പോകുന്ന പോലെ......വരംബിലൂടെ ജനങ്ങൾ........

ഇന്നു അങ്ങനെ ഒരു കാഴ്ച്ചയില്ല.പാടത്തു നെല്ലുകൾക്ക്‌ പകരം വീടുകൾ മുളച്ചുപൊന്തിയിരിക്കുന്നു...........

പൂരത്തിനു ഞങ്ങൾ വേലയെന്നണൂ പറയാറുള്ളതു.ചമ്മണിക്കാവു വേല ;ആമക്കാവുവേല;പുല്യാണിക്കാവു വേല .......അങ്ങനെ അനവധി വേലകൾ.....

"......വേലക്ക്‌ പോണില്യേ ?"...പൂരങ്ങൾ അടുത്താൽ ആളുകൾ പരസ്പരം ചോദിക്കും.
പൂരം കാണാൻ ഞങ്ങൾ എപ്പൊഴും വളരെ വൈകിയാണു പോകാറുളതു.മേഴത്തൂരിൽനിന്ന് കുഞ്ഞിക്കാളകളുമായി ഞാനും അച്ചനും വരുന്നതു നോക്കിയിരിക്കും ബാക്കിയെല്ലാവരും....
കുഞ്ഞിക്കാളകൾ.നല്ല രസമായിരുന്നു ആ കാലം.അച്ചനു ധാരാളം കുഞ്ഞികാള വഴിപ്പാടുകൾ കിട്ടും.കുഞ്ഞികാളകൾ ഉണ്ടാക്കാനായി അപ്പാപ്പൻ(അമ്മയുടെ അപ്പൻ)പെരിങ്ങോട്ടുനിന്ന് തലെദിവ്സം തന്നെ വരും.പിന്നെ അപ്പാപ്പനും അച്ചനും ഞങ്ങൾ കുട്ടികളെല്ലവരും ഒക്കെ കൂടി കുഞ്ഞികാളകൾ ഉണ്ടാക്കുകയായി.ചമ്മണിക്കാവിന്ന് കാലത്ത്‌ കതിനകൾ പൊട്ടാൻ തുടങ്ങുബോൾ അച്ചനും ഞാനും അമ്മയുടെ അപ്പ മേഴത്തൂരിലേക്കു പുറപ്പെടും.കൊയ്ത്തു കഴിഞ്ഞപ്പാടത്തു കൂറ്റീമ്മയുടെ അപ്പൗമായുള്ള ആ യാത്ര മറക്കാനാവുന്നില്ല...........
ഈ കുഞ്ഞികാളകളെയെല്ലാം അച്ചൻ മ്മെഴത്തൂരിലെ പ്രസിദ്ധമായ നായർ തറവാടുകളുടെ മുന്നിൽ വെക്കും.ആ വീട്ടുക്കാർ കാളയെ പൊതിയാൻ നല്ല വെള്ള മുണ്ടുത്തരും.അച്ചൻ ഭംഗിയായി കാളയെ പൊതിയും.നിലവിളക്ക്‌,മുറം,നെല്ല്,അരി,പൂവ്‌..എന്നിയെല്ലാം ആ വിട്ടിലെ സ്ത്രികൾ തായ്യാറാക്കി വെക്കും.അച്ചൻ വലതു കൈകൊണ്ടു അവയിൽ നിന്ന് ഒരു പിടി വാരി ,തോളത്തുക്കിടക്കുന്ന ചെണ്ട ഇടതു കൈ കൊണ്ടു കൊട്ടും...ആ വിടിനും,അവരുടെ നാൽക്കാലികൾക്കും,കൃഷിക്കും എല്ലാം നല്ലതു വരണത്തെണമെയെന്ന് അച്ചൻ ഉറക്കെ പ്രാർത്ഥിക്കും..ഈ സമയത്തു ഞാൻ അവരുടെ തൊഴുത്തിൽ പോയി പശുക്കളെയെല്ലാം കുഞ്ഞിക്കാളയെ കൊണ്ടു ഉഴിയണം.അതിനു ശേഷം വിടിനുമുന്നിൽ വന്ന് വിട്ടുക്കാരെയും,വിടിനെയും ഉഴിഞ്ഞ്‌ കാളയെ മെൽപ്പോട്ടും താഴൊട്ടും ആർപ്പുവിളികളോടെ ഉഴിയണം...
"പൊയ്‌ പോപ്പോയ്യ്‌ പോയ്‌....

"പൊയ്‌ പോപ്പോയ്യ്‌ പോയ്‌...."

ഒടുവിൽ എല്ലാ കുഞ്ഞികാളകളെയും ഞങ്ങളുടെ മണ്ഡപത്തിനു മുന്നിൽ നിരനിരയായി വെക്കും.പിന്നെ പൂരം കാണാൻ പോകുംബോൾ അവയെല്ലാം എടുത്ത്‌ ചമ്മണിക്കാവ്‌ അംബലനടയിൽ അച്ചൻ വെക്കും.......

ഇന്ന് കാവുകളിൽനിന്ന് കുഞ്ഞികാളകൾ നാടൂനിങ്ങി കൊണ്ടിരിക്കുന്നു.ശിങ്കാരിമേളത്തിന്റെ ചടുലത്താളൾ കൊണ്ടു മുഖരിതമാണിന്ന് പൂരപ്പറംബുകൾ.......

പുതിയ കാലത്തിനു പുതിയ താളം.

(തുടരും)







Labels:

0 Comments:

Post a Comment

<< Home