മകരചൊവ്വ
അപ്പേട്ടനെ കാണാതായിട്ട് എതാണ്ട് നാലു കൊല്ലമായിക്കാണും.
അപ്പേട്ടനെ കുറിച് യാതൊരു വിവരവുമില്ല.
ഈ ഭൂമിയില്‍ എവിടെയെങ്കിലും ജീവിചിരിക്കുന്നുണ്ടോ എന്തോ?....
അതോ..
ഈശ്വരാ...അങ്ങനെയൊന്നും സംഭവിക്കരുതെ....
സ്വാമിയുടെ പീടികവരാന്തയിലെ ബെഞ്ചില്‍ ബീഡീ വലിചിരിക്കാറുള്ള ആ മുഷിഞ്ഞ രൂപം മനസ്സില്‍നിന്ന് പോവുന്നില്ല.ബസ്സില്‍ കയറുന്നതിന് മുംബ് ആ ഒഴിഞ്ഞ ബെഞ്ചിനെ ഒന്നുകൂടി നോക്കി..
ചീകിവെക്കാത്ത നീളന്‍ തലമുടീയും,ഉന്തിയ പല്ലും,മുഷിഞ്ഞ വേഷവുമുള്ള വല്ലവരും അവിടെ ഉണ്ടോ എന്ന് നോക്കി.
ഇല്ല.അങ്ങനെ ആരും അവിടെ ഇല്ല.
"ഒരു കോഴിക്കോട്"
കണ്ടക്ടര്‍ ടിക്കറ്റും ബാക്കി പൈസയും തന്നു.സീറ്റില്‍ ചാരിക്കിടന്നു.പുറത്ത് ആറ്റുവഞ്ചികള്‍ പൂത്ത് നില്‍ക്കുന്ന പുഴയും-ചീനിപ്പാറ കുന്നിനുമുകളിലെ കൊടിക്കുന്നത്ത് അംബലവും കാണാം.
ഇപ്പോഴും പഴയതുപ്പോലെ മകരചൊവ ദിവസം പായസത്തിനായ് കുട്ടികള്‍ അംബലത്തില്‍ പോവുന്നുണ്ടോ ആവോ.
അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്ന ബസ്സിലിരുന്ന് പിന്നോക്കം നടക്കാനറിയാത്ത കാലത്തെ മനസ്സുകൊണ്ട് പ്രാകി.
"വളാംഛെരി"വളാംഛെരി"
കണ്ടക്ടര്‍ ഉറക്കെ വിളിചു പറഞ്ഞു.യാത്രക്കാരും വഴിയോര കചവടക്കാരും ബസ്സിനെ വളഞ്ഞു. മൂന്നുരൂപയുടെ സംഭാരം അഞ്ചു രൂപക്കാണു വില്‍ക്കുന്നത്. ഒന്ന് വാങ്ങി കുടിചു.
സംഭാരത്തിന്റെ രുചിയോ എരിവോ ഒന്നും ഇല്ല.
ഒരു വെള്ളം.അത്ര തന്നെ.
യഥാര്‍ത്തത്തിലുള്ള സംഭാരത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുംബത്ത് ഉണ്ട്.ആമക്കാവില്‍ കൃഷ്ണന്‍ നായരുടെ പടിപ്പുരയില്‍ മകരചൊവ്വക്ക് സൗജന്യമായി നാട്ടുക്കാര്‍ക്കും ഭകതര്‍ക്കും നല്‍കുന്ന സംഭാരം ഓര്‍മ്മയില്‍നിന്ന് മാറ്റാനാകില്ല.
ഇങ്ങനെ സംഭാരം കിട്ടുമെന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുതന്നത് അപ്പേട്ടനാണ്.മകരചൊവ്വക്ക് ഞങ്ങള്‍ കുട്ടികളെയും കൊണ്ട് ചുട്ടുപഴുത്ത മണലിലൂടെ കാലിലെ ആണി രോഗത്തെ വകവെയ്ക്കാത്തെ അപ്പേട്ടന്‍ മുന്നില്‍ നടക്കും. ആ യാത്രയിലാണ് ആമക്കാവില്‍ കൃഷ്ണന്‍ നായരുടെ പടിപ്പുരയിലെ സൗജന്യ സംഭാരം ആദ്യമായി ഞങ്ങള്‍ കണ്ടതും അനുഭവിചതും.
ബസ്സ് കോട്ടക്കലില്‍ നിര്‍ത്തി.
ഊണ് കഴിക്കാനായി എല്ലാവരും ഇറങ്ങി.
"അമ്മാ...ധര്‍മ്മം .....,,പസിക്കണമ്മാ"
ഹോട്ടലില്‍ കൊടുത്തതിന്റെ ബാക്കി രണ്ടു രൂപ ആ തമിഴന് കൊടുത്തു.ബസ്സ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് അയാളുടെ നടത്തം ശ്രദ്ധിചത്.രണ്ടു കാലിലും ആണിയുണ്ട്.വളരെ ക്ലേശിചാണ് അയാള്‍ പോവുന്നത്.
അപ്പേട്ടന് ഒരു കാലിലെ ആണിയുണ്ടായിരുന്നുളു.
ആ ഒരു കാലുംകൊണ്ട് കുട്ടന്‍ മെസ്ത്രിയുടെ കയ്യാളായി എവിടെയെല്ലാം ഓടിനടന്നതാണ്.
"ഗോവിന്ദനാണ് എന്റെ ഐശ്വര്യം"-കുട്ടന്‍ മെസ്ത്രി എപ്പോഴും പറയും.
ഗോവിന്ദന്‍ എന്നാണ് അപ്പേട്ടന്റെ പേരെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്.കുട്ടെട്ടന്റെ പെട്ടെന്നുള്ള മരണം അപ്പേട്ടന് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
"ഹേ മനുഷ്യാ നിങ്ങള്‍ക്ക് പണിക്ക് പോയിക്കുടെ "
-അപ്പേട്ടന്റെ ഭാര്യ അമ്മിണി ചേചിയുടെ ചീത്തപറചില്‍ അയല്‍പക്കത്തേക്ക് കേള്‍ക്കാം.
"പാവം. പെണ്ണിന്റെ ചീത്ത കേള്‍ക്കുന്നതിലും ഭേദം...."
അമ്മ അടുക്കളയില്‍ നിന്ന് മുറുമുറുക്കുന്നത് പലതവണ കേട്ടിട്ടുണ്ട്.
അപ്പേട്ടന് എന്താണ് പറ്റിയത്?
നാട്ടില്‍ ആര്‍ക്കും അറിയില്ല. അപ്പേട്ടന്റെ തിരോധാനത്തെക്കുറിചും........ഒരു വിവരവുമില്ല.
പ്രിയപ്പെട്ട അപ്പേട്ടാ
ഞാന്‍ കോഴിക്കോട് നഗരത്തിലേക്ക് കടക്കുകയാണ്.ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ ഒരു മൂട്ടയെപ്പോളേ ഞാന്‍ ഒളിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.
എന്നാലും.
അടുത്ത മകരചൊവ്വക്ക് അപ്പേട്ടന്‍ ഈ ഭൂമിയില്‍ എവിടെയെക്കിലും ഉണ്ടെക്കില്‍ തീര്‍ചയായും വരണം.
ഞാനും,തെക്കേലെ ദാസനും,മണിയും ......
അങ്ങനെ എല്ലാവരും കൂടി
ചൂട്ടൂ പഴുത്ത പുഴയിലൂടെ ,
ആമക്കാവില്‍ കൃഷ്ണന്‍ നായരുടെ പടിപ്പുരയിലെ സംഭരവും കുടിച്...........