കാവ്
പുഴ വരണ്ടു തന്നെ കിടക്കുകയാണ്ണ്‍.എക്കില്ലും മങ്ഗലംകുന്നിന്റെ അരികിലൂടെ നൂലുപ്പൊലെ ലേശം ഒഴുക്കുണ്ട്.പണ്ട് കുംഭം മീനമാസങ്ങള്ളീലും അരക്കൊപ്പം വെള്ള്മുണ്ടായിരുന്നതാണ്ണ്‍.
കണ്ടങ്കാള്ളീ വെറുതെ ഒരോന്നും ഓര്‍ത്ത് വെള്ള്ത്തിലേക്ക് ഇറങ്ങി.തുലാവര്‍ഷത്തിലായാലും മീനത്തിലായാലും നിത്യേനയുള്ള കുളി കണ്ടങ്കാള്ളിക്ക് നിര്‍ബന്ധമുണ്ട്.തല തോര്‍ത്തി നേരെ തെക്കൊട്ട് നോക്കുംബോള്‍ കണ്ടങ്കാള്ളിയുടെ മനസ്സ് വിങ്ങിപ്പൊട്ടും: ആ പടുക്കൂറ്റന്‍ കാഞ്ഞിരവും ,വിളക്കും തറയുമെല്ലാം അനാഥ സ്മാരകങ്ങള്ളായ് കണ്ടങ്ക്കാള്ളീയെപ്പൊലെ സ്തംഭിചു നില്‍ക്കുകയണ്ണ്‍.
"എന്താ കണ്ടങ്ക്കാള്ളി ഇങ്ങള്ളുടെ പൂരം ഉണ്ടാവുമോ ഇക്കൊലം".നാട്ടുക്കാരെന്റെ ചോദ്യത്തില്‍ ആകാംഷയെക്കാള്‍ പരിഹാസമാണ്ണ്‍ മുറ്റി നില്‍ക്കുന്നതെന്നു കണ്ടങ്കാള്ളി മനസ്സിലാക്കുന്നുണ്ട്.വഴിക്ക് വെചുള്ള ഈ ചോദ്യത്തിനു കണ്ടങ്ക്കള്ളീക്ക്ക്ക് ഒറ്റ ഉത്തരമെയുള്ളൂ.
"ഉണ്ടാവും"....
കൊല്ലം ഇപ്പോള്‍ പത്തു പന്ത്രെണ്ടയി കാണ്ണും കാവില്‍ പൂരം ഉണ്ടായിട്ട്.പൂരത്തിനു തലയില്‍ പട്ടും ചുറ്റി,വാള്ളും പരിചയുമായി തന്റെ കുട്ടിക്കാലത്തു വെള്ളിചപ്പാടുമാരുടെ പിറകെ ഒാടി നടന്നിരുന്ന ഓര്‍മ്മ കണ്ടങ്ക്കള്ളിയുടെ കണ്ണില്‍ ഇപ്പൊഴും ഉണ്ട്.
ചില രാത്രികളില്‍ തുടിക്കൊട്ടി, വാളും ചിലംബുമായി ഉറഞ്ഞ് തുളുന്ന കോമരങ്ങള്‍ കണ്ടങ്ക്കാള്ളിയെ തേടി വരാറുണ്ട്.
പാതിരാനേരത്ത് കിടക്കപ്പായയില്‍ നിന്ന് വിയര്‍ത്തു കുളിച് എഴുന്നെല്‍ക്കും.എന്നിട്ട് ഒന്നു മുറുക്കും.പിന്നെ നേരം വെളുക്കുവൊളം ഓരോന്നും ആലോചിചിരിക്കും.
"അമ്മേ രക്ഷിക്കെണേ.അടിയന്‍ ഒറ്റക്ക് കൂട്ടിയാല്‍ എത്തില്ല.അമ്മക്ക് അതറിയം.കുട്ട്യൊല്‍ക്ക് പുത്തിയും വേളിചവും ഉണ്ടാക്കി കൊടുക്കണേ ".
കണ്ടങ്ക്കള്ളിയുടെ പ്രാര്‍തനകള്‍ ഭാരതപ്പുഴയിലെ വെള്ളം പൊലെ എങ്ങോട്ടോ ഒഴുകി,ആരും കണ്ടതുമില.കേട്ടതുമില്ല.
എങ്കിലും എല്ലാ മുപ്പെട്ടുവെള്ളിയഴ്ചകളിലും കണ്ടങ്ക്കാള്ളി കാവില്‍ വിളക്ക് വെക്കാറുണ്ട്.ആളിക്കത്തുന്ന വിളക്കുക്കലില്‍ നിന്ന് തുടികളുടെയും ചിലംബിന്റെയും അരമണീകളുടെയും ശബ്ദം കണ്ടങ്ക്കള്ളിയുടെ ചെവിയില്‍ വന്നലക്കും.അപ്പോള്‍ ഏതോ ഉള്‍വിളിയാല്‍ കാഞ്ഞിരതറയില്‍ കയറിനിന്ന് ആ പഴയ തോറ്റം വീണ്ടും ചൊലാന്‍ തുടങ്ങും.
"നടാ... നടൈ....നടൈ
അടിശൂര്‍പ്പാടേ..
യോഗമണ്ഡാള്‍ലമെ..തിരുമണ്ഡാലെമേ
തിരുംബപ്പകൊതിയെ..."
കാഞ്ഞിര ഇലകളില്‍ വന്നടിക്കുന്ന കാറ്റ് ഒരു പക്ഷെ അത് ഏറ്റു പാടുന്നുണ്ടാവും.