വെറുതെ ഒരു ശ്രമം.
നെഞ്ചിൻ കൂട് പിളർന്ന്
അകത്ത് കടന്ന വാക്കത്തിയാദ്യം- തിരക്കി:
"എവിടെ ഹൃദയം ?"
ഞാൻ ഹൃദയത്തോട് ചേർത്ത് പിടിച്ച-
സകലതും ഛിന്നി ചിതറി.
വിയർത്തു കൊണ്ട് ഹൃദയം ചൊല്ലി:
"ഇല്ല. ഇവിടെയില്ല.- ആ കാണുന്ന കരളിനോട് ചോദിക്ക്"
കരൾ കരഞ്ഞു പറഞ്ഞു:
"ഈ കരളിൽ അവൾ മാത്രമെയുള്ളു- മറ്റൊന്നും ചോദിക്കരുത്"
കരൾ വീണ്ടും കള്ളം പറഞ്ഞു.
കത്തി എന്റെ കണ്ണിന്റെ കണ്ണായ
കൃഷ്ണമണികൾക്കൂ നേരെ തിരിഞ്ഞു.
അവ ഉന്തി പുറത്തെക്ക് വന്നു പറഞ്ഞു:
"എനിക്കറിയം -
എല്ലം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
തലച്ചോറിലാണ്.
അത് തുറക്കു.."
പിന്നെ ഇരുണ്ട വെളിച്ചത്തിൽ
തല വെട്ടിപൊളിച്ചു.
കുറച്ച് കണ്ണാന്തി, മുക്കുറ്റി,തുബ
പിന്നെ പേരറിയാത്ത ഏതാനും പൂക്കളും
ചിതലരിച്ച ഒരു പൂക്കൊട്ടയും
മാത്രമെ അതിനകത്തുള്ളു.
വെറുതെ ഒരു ശ്രമം വിഫലമായി.
വാക്കത്തി സ്വന്തം ഉറയിലേക്ക് പിൻ വാങ്ങി.
അതു പിന്നെ കരഞ്ഞോ ?-
എന്തോ.....
ഒന്നും അറിയില്ല.