സാംസ്കാരികം
"കഴിഞ്ഞ മുപ്പതുവര്‍ഷം ഈ തൊഴിലുകൊണ്ടാണ്ണ്‍ ഞാന്‍ മക്കളെ വളര്‍ത്തിയതു.ഇപ്പോള്‍ ഞാന്‍ കാരണ്ണം അവരുടെ മാനാഭിമാനങ്ങള്‍കു ക്ഷതമേല്‍കുന്നു എന്നരിഞ്ഞപ്പൊള്‍ ഞാന്‍ ഈ വഴി തിരങ്ങെടുത്തു.ക്ഷമികുക."റയില്വ്വെ ട്രാക്കില്‍ ചിന്നിചിതരിയ ഒരു സ്ത്രീയുടെ ശരീരവും അതിന്നരികില്‍ ചോരപുരണ്ടുകിടന്നിരുന്ന ഈ കത്തും പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ കളാര്‍പ്രിന്‍ട്ടില്‍ തന്നെ കോടുത്തിരുന്നു."വായിക്ക്.വായിചു മനസ്സിലാക്ക്."വാരാന്തപ്പതിപ്പിലെ വടിവൊത്ത അക്ഷരങ്ങള്‍ കാണീചുകൊന്‍ണ്ടൂ ഞാന്‍ ചെഗുവരമണീയോട് പറഞ്ഞു.ദിനേശ് ബിഡി ആഞ്ഞുവലിച്,കറുത്തതാടി രോമങ്ങള്ളീല്‍ വിരലോടിചുകൊണ്ടവന്‍ പറഞ്ഞു:"ഇതു ഒറ്റപ്പെട്ട സംഭവം അല്ല,എല്ലാ മൂന്നാം ലോകരാജ്യങ്ങള്ളീലും പുത്തന്‍ സാബത്തിക പരീക്ഷണാങ്ങള്ളുടുയും ആഗോള്ളവല്‍കരണ്ണത്തിന്റെയും പരിണീതഫലത്തിന്റെ നെരിയ കാറ്റുമാത്രമാണിത്-ഇത് ഈ വന്‍കരയാകെ അലറി വീശും."എന്തൊ ചെഗുവരയൊട് എനിക്ക് നീരസം തോന്നി:"ഒന്നു നിര്‍ത്തുന്നുണ്ടോ നിന്റെ ഒരു കൊടുങ്കാറ്റ്..ആഗോളം.""കാര്യങ്ങളേ നമുക്ക് നേരെ ചൊവേ കാണാം."ഞങ്ങള്ളുടെ കൂട്ടത്തിലെ സാര്‍ത്ര് അഭിപ്രായപ്പെട്ടുകൊണ്ടു തുടര്‍ന്നു:ആധുനിക സാഹിത്യലോകം കടുത്ത ദാരിദ്ര്യം അനുഭവികുന്നുണ്ട്"."എക്കിലു ഇനി പട്ടിണീക്കിടന്നു മരികേണ്ട.ഇതാ നിനക്ക് വെണ്ട എല്ലാ വിഭവങ്ങള്ളും ഈ ലേഖനത്തില്ലുണ്ട്."-വരാന്തപ്പതിപ്പ് അവന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു.അല്‍പനേരത്തേ നിശ്ബ്ദതക്ക് ശേഷം സെക്രട്ടറി പറഞ്ഞു::"ആട്ടെ കര്യങ്ങള്‍ അവിടെയും ഇവിദെയും തൊടാതെ പറഞ്ഞുപോയതുകൊണ്ടു കാര്യമില്ല.തദേശവാസികള്ളായ നമ്മുക്ക് എന്തു ചെയാന്‍ കഴിയുമെന്നാണ്ണ്ണ്‍ പ്രശ്നം." ആ പറഞ്ഞതില്‍ മനുഷ്യത്വത്തിന്റെ നേരിയ നിശ്വാസം ഞനറിഞ്ഞു.മറ്റൊരുബിഡിക്ക് തീ കൊടുത്തുകോണ്ട് ചെഗുവര തന്റെ നിലപ്പാടു വ്യക്തമാകി:"സംഘടിചു മാത്രമെ ലോകനീതി ഉറപ്പുവരത്താന്‍ കഴിയൂ.ആര്‍ക്കും എവിടെയും.പക്ഷെ അനന്തപുരിയിലെ അവരുടെ സംഘടന രൂപികരണ്ണം.....".ബാക്കി വാക്കുകള്‍ ആയാള്‍ വിഴുങ്ങി.മൗനത്തിന്റെ ഗുഹയിലെക്ക് പിന്‍ വാങ്ങി.ഇതിനിടയില്‍ കുമാരെട്ടെന്റെ ചായയും വടയും വന്നു."ഇനി ചായ കുടിചു സംസാരിക്കാം".ഓറൂ കാര്യം ഞാന്‍ ശ്രദിചു.ചായയിലെ മധുരത്തെക്കുറിചോ വടയിലെ ഉപ്പിനെക്കുറിചൊ ഇപ്രാവശ്യം ആരും ഒന്നും പറഞ്ഞില്ല."ശരി ,ഇനി കാര്യത്തില്ലെക്ക് കടക്കാം"സെക്രട്ടറി കാര്യപരിപ്പാടിയില്ലെക്ക് കടന്നു."കഴിഞ്ഞ വാര്‍ഷികം പ്പോലെയാകരുത് ഇപ്രാവശ്യതെത്.അതുകൊണ്ടു ഞാന്‍ ചില നിര്‍ദേശങ്ങള്‍ വെക്കുന്നു:ഒന്ന്:കോളേജ്ത്തല്ലത്തില്‍ ഒരു ഉപന്യാസമല്‍സരം സംഘടിപ്പിക്കുക .വിഷയം-ലൈഗിക തൊഴിലാള്ളീകള്ളും സമൂഹവും.രണ്ട്:ഞാനപ്പീാജേതാവിനെ സിംബൊസിയം അവതരിപ്പിക്കാന്‍ ക്ഷണ്ണിക്കുക-വിഷയം:ഇരുപതാംനൂറ്റാണ്ടും ലൈഗികതൊഴിലാളീകള്ളും.പിന്നെ മൂന്നാമതായി ഒരു മാസിക പ്രസിദീക്കരിക്കുക.സൃഷ്ടികള്‍ക്ക്ക്കായി പത്രത്തില്‍ ഇങ്ങനെ ഒരു പരസ്യം കൊടുക്കുക:"സൃഷ്ടികള്‍ ക്ഷണീക്കുന്നു.ലൈഗികത തൊഴിലായി ജീവിതം നയിക്കുന്നവരെക്കുറിച് കഥ,കവിത,ഉപന്യസങ്ങള്‍ ,ലഘുനോവല്‍ എന്നിവ താഴെ കാണുന്ന വിലാസത്തില്‍ അയചുതരികഎന്ന്സെക്രട്ടരി "ഞാനപ്പിാ ജേതവിനെ ഞാന്‍ കൊണ്ടുവരാം-ആ കാര്യം ഞനേറ്റു.എല്ലാവരും ഐക്യകണ്ടെനെ എല്ലാം പാസാക്കി.ശബ്ധം കേട്ട് താഴെനിന്ന് കുമാരെട്ടെന്‍ വന്ന് ഒഴിഞ്ഞ ഗ്ലാസും പ്ലേറ്റും കൊണ്ടുപ്പോയി.യോഗം പിരിചുവിട്ടു.സെക്രട്ടരി നൊട്ടിസടിക്കുവാനായി ഭാരത് പ്രിന്റെഴ്സിനെ ലക്ഷ്യമാക്കി നടന്നു.ഞാന്‍ ഞാനപ്പീാ ജേതവിനെ ക്ഷാണീക്കുവനായി അദേഹത്തിന്റെ നാട്ടിലെക്ക് പുറപ്പെട്ടു.ചെഗുവര മുണ്ടും മടക്കികുത്തി തോളില്‍ സചിയും തൂകി നേരെ പാര്‍ട്ടിയാപ്പിസിലേക്ക് പൊയി.സര്‍ത്ര് എതോ ലൈബ്രറിയിലെക്കും.ഞങ്ങള്ളൂടെ സംസ്കാരിക പ്രവര്‍ത്തനം ഇങ്ങനെയൊക്കെയാണ്ണ്‍......