Monday, December 03, 2007

ഒരു ഓര്‍മ്മ


ഓടിട്ട ആ ചെറിയ വീട്ടിലേക്ക്‌ കയറിചെല്ലുബോള്‍ രാമേട്ടന്‍ തന്റെ വലത്തെ കാല്‍ ഒരു സ്റ്റൂളിലേക്കു നീട്ടിവെച്ച്‌ ഇരിക്കുകയയിരുന്നു.
കാലിലെ മുറിവ്‌ പഴുത്ത്‌ വലുതായിരിക്കുന്നു.
പഴയ ഒരു തുണികൊണ്ടു ചുറ്റിയിട്ടുണ്ട്‌.
ഈച്ചകളെ വിശറികൊണ്ടു ആട്ടി കൊണ്ട്‌ രമേട്ടന്‍ ചോദിച്ചു.
" എപ്പഴാ നീ വന്നത്‌ ?
""ഇന്നലെ"- രമേട്ടന്‌ സുഖം തന്നെയല്ലേ ? "
ക്ഷേമന്യോഷണത്തിനിടയിലേക്ക്‌ ഇറയത്തുനിന്നു ഒരു ചൊറിയാന്‍ തവള ചാടി ചാടി ഉമ്മറത്തെക്ക്‌ വന്നു .
"അവിടെ ചൂലുണ്ട്‌,അതിനെ ഒന്നു പുറത്തെക്ക്‌ ഓടിക്ക്‌"
മൂലയിലെക്കു ചൂണ്ടി രമേട്ടന്‍ പറഞ്ഞു.
ചൂലെടുക്കാന്‍ ചെന്നപ്പ്പോഴാണ്‌ വരാന്തക്കു നടുവിലൂടെ വലിച്ചു കെട്ടിയ കര്‍ട്ടന്‍ കണ്ടത്‌."
എന്താ രമേട്ടാ ഇവിടെ ഒരു കര്‍ട്ടന്‍ ? "
" ഓ,, അതോ- ആളുകള്‍ക്കിടയില്‍ എപ്പോ വെണേങ്കിലും ഇതുപൊലെ കര്‍ട്ടനും മതിലുകളുമൊക്കെ വരാമെടൊ".
രമേട്ടന്‍ വളരെ അലസ്യമായാണതു പറഞ്ഞത്‌.
കര്‍ട്ടനപ്പുറം രമേട്ടന്റെ അനുജന്‍ ഗൊപിയും അയാളുടെ ഭാര്യയും മകനും-ഇപ്പുറം ഒരു മുറിയില്‍ രമേട്ടനും പിന്നെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന കുറെ ദൈവങ്ങളും.
ആകെ രണ്ടു മുറികള്‍ മാത്രമുള്ള ആ വീടിനെയാണ്‌ എട്ടനും അനുജനും കൂടി ഭാഗിച്ചിരിക്കുന്നത്‌.
അവര്‍ക്കിടയില്‍ എന്താണു സംഭവിച്ചതെന്നു ആര്‍ക്കും ഒരു പിടിയും കിട്ടിയിരുന്നില്ല.
അന്യന്റെ അടുകളയും,അടുപ്പവും നാട്ടില്‍ എന്നും ചര്‍ച്ചാ വിഷയങ്ങള്‍ തന്നെയാണ്‌.
ഗോപിയോടോ,കുടുംബത്തിനോടോ രമേട്ടന്‍ മിണ്ടാറില്ല- അവിടെനിന്നും ഒന്നും കഴിക്കറില്ല..വൈകുന്നേരങ്ങളില്‍ അവിലും ശര്‍ക്കരയുമൊക്കെ വാങ്ങി കഴിക്കും-
ആരോടും ഒന്നിനും രമേട്ടന്‍ ചോദിക്കാറില്ല.
കഴിയുന്നതും കടപ്പാടിന്റെ വ്യാപ്തി കുറക്കണമെന്ന് രമേട്ടന്‍ പറയുമായിരുന്നു
.ശരിയാണ്‌.
കടപ്പാട്‌ ഒരു വലിയ പാട്‌ തന്നെയാണ്‌.എത്രമായിച്ചാലും മായാതെ പിന്നെയും നില്‍കുന്ന പാട്‌.
രാമേട്ടനും വിവാഹമൊക്കെ കഴിച്ചിരുന്നു.ആറുങ്ങോട്ടുകരയില്‍നിന്ന് ലക്ഷ്മിയേടത്തിയെ.അന്നു എനിക്ക്‌ ഏതാണ്ട്‌ പതിമൂന്നു വയസ്സു കാണും.
ലക്ഷ്മിയേടത്തി കറുത്തിട്ടാണെങ്കിലും സുന്ദരിയായിരുന്നു.
പക്ഷെ
രമേട്ടന്‍ എന്തിനാണവരെ ഉപേക്ഷിച്ചതെന്ന് ഇന്നും ആര്‍ക്കും അറിയില്ല.
അന്യന്റെ പെണ്ണും,പിടക്കോഴിമെല്ലാംഇന്നും നാട്ടിലെ കിഞ്ചന വര്‍ത്തമാനങ്ങളാണ്‌.
അന്നുമുതല്‍ രാമേട്ടന്‍ തനിച്ചാണ്‌.
പലപ്പോഴും ചോദിക്കണമെന്നു കരുതിയതാണ്‌-
"എന്തിനാ രാമേട്ടാ ലക്ഷ്മിയെടത്തിയെ ഉപേക്ഷിച്ചതു"യെന്നു.പക്ഷെ ചോദിച്ചില്ല.
"രാമേട്ടന്‍ ഡോക്ടരെ ഒന്നും കാണിച്ചില്ലെ ? "
"കാണിച്ചു.തൃത്താലയിലൊന്നും പറ്റിലെത്രെ ! പട്ടാബിയിലോ,തൃശൂരോ പോണെത്രെ. പക്ഷെ .."
നരച്ച താടിരോമങ്ങള്‍ തടവികൊണ്ട്‌ രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി.
രാമേട്ടന്‍ തുടരുകയില്ല.ദയാ ഹര്‍ജികള്‍ എഴുതി രാമേട്ടന്‌ ശീലമില്ല.
"അതിനെന്താ രാമേട്ടാ, നമ്മുക്ക്‌ പോകാം.ഏതായാലും ഒന്നു ,രണ്ടു ദിവസം ഞാന്‍ നാട്ടില്‍ തന്നെയുണ്ട്‌"
ഏറെ നിര്‍ബന്ധിച്ചാണ്‌ രാമേട്ടന്‍ പട്ടാബി വരെ വന്നത്‌.
ബസ്സില്‍ കയറാനും ഇറങ്ങാനുമൊക്കെ രാമേട്ടന്‍ നന്നായി ക്ലേശപ്പെടുന്നുണ്ടയിരുന്നു.
ഒറ്റക്കാലില്‍ കൊഞ്ചി കൊഞ്ചിയാണ്‌ നടന്നത്‌.ഹോസ്പിറ്റലില്‍ അന്യോഷണ കൗണ്ടറിന്നുമുന്നില്‍ നില്‍ക്കുമ്പൊള്‍ രാമേട്ടന്‍ എന്റെ കൈമുറുക്കെ പുറകോട്ടു വലിച്ചു.
"എടോ എന്റെ കൈയില്‍ പൈസയൊന്നും ഇല്ല "
സത്യത്തില്‍ രാമേട്ടന്റെ മുഖം കണ്ടപ്പോള്‍ സങ്കടം വന്നു.
"രാമേട്ടാ അത്യാവശ്യം പൈസയൊക്കെ എന്റെ കൈവശമുണ്ട്‌ "
രമേട്ടന്റെ മുഖത്തെക്ക്‌ നോക്കാതെയാണത്‌ പറഞ്ഞത്‌.രണ്ടു ഹോസ്പിറ്റല്‍ ജീവനക്കാര്‍ രാമേട്ടനെ സ്റ്റ്രക്ച്ചറില്‍ ഇരുത്തി കണ്‍സള്‍ട്ടിംഗ്‌ റൂമിലെക്ക്‌ കൊണ്ടുപ്പോയി.പുറത്ത്‌ ഞാന്‍ കാത്തിരുന്നു.രോഗികള്‍,അവരുടെ ബന്ധുക്കള്‍,സിസ്റ്റര്‍മാര്‍.അങ്ങനെ എല്ലാവരും പരക്കം പയുന്ന കാഴചകള്‍ വെറുതെ നോക്കിയിരുന്നു.ഒടുവില്‍ രാമേട്ടനെ പുറത്തേക്ക്‌കൊണ്ടുവന്നു.രാമേട്ടന്റെ കാലിലെ പഴയ തുണി മാറ്റിയിട്ടുണ്ട്‌.വേദന കടിച്ചമര്‍ത്തി രാമേട്ടന്‍ തന്റെ കലിലെക്കുതന്നെ നൊക്കിയിരുന്നു.
"രാമന്റെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ - ഡോക്റ്റര്‍ വിളിക്കുന്നു. "
നെഴ്സ്‌ തല പുറത്തേക്കിട്ട്‌ നീട്ടിവിളിച്ചു.ഡോക്റ്റര്‍ വളരെ സാവധാനത്തിലാണ്‌ സംസാരിച്ചത്‌.
"രാമന്റെ പഴുപ്പ്‌ വളരെ കൂടുതലാണ്‌.ഷുകറും ഉണ്ട്‌.പഴുപ്പ്‌ മൂകളിലെക്ക്‌ കയറികൊണ്ടിരിക്കകയാണ്‌.അതു കൊണ്ട്‌ കാല്‍ മുട്ടിനുതാഴെവെച്ച്‌ മുറിക്കേണ്ടിവരും"
പുറത്തിരിക്കുന്ന രാമേട്ടന്റെ മുഖത്തു നോക്കന്‍ ധൈര്യം വന്നില്ല..
"എന്താ ഡോക്റ്റര്‍ പറഞ്ഞത്‌ ?"
"ഇല്ല. കുഴപ്പമൊന്നുമില്ല. പിന്നെ ഒന്നു രണ്ടു ദിവസം ഇവിടെ കിടക്കെണ്ടിവരുമെന്നു പറഞ്ഞു. "
വൃശ്ചിക മാസത്തിലെ കിഴക്കന്‍ കാറ്റ്‌ ലെക്കുകെട്ട മദ്യപാനിയെപ്പോലെ ഞങ്ങള്‍ക്കിടയിലൂടെ കടന്നുപ്പോയി.ദൂരെ പട്ടാബി സ്റ്റെഷനിലൂടെ ഏതൊ ട്രെയിന്‍ അലറിവിളിച്ചുകൊണ്ടു കടന്നു പോയി.
ഒടുവില്‍ എല്ലാം നിശബ്ധമായി രാമേട്ടന്‍ കേട്ടു.
"വാ പോകാം.- നിനക്ക്‌ എത്ര ദിവസംകൂടിയുണ്ടിനി ? "
"ഇല്ല രണ്ടുദിവസംകൂടി "
തൃത്താലയില്‍ എത്തുന്നതുവരെ ഞങ്ങള്‍ രണ്ടുപേരും ഒന്നും മുണ്ടിയില്ല.
കാലില്ലാതെ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന രമേട്ടനെ ഓര്‍ത്തപ്പോള്‍ കരച്ചില്‌ വന്നു.
ഒരിക്കല്‍ പുഴയില്‌ കുളിക്കാന്‍ പോയപ്പോള്‍ നായക്കള്‍ കടിക്കാന്‍ വന്നു.രാമേട്ടന്‍ വടീയുമായി അവയുടെ പുറകെ ഓടി നായ്ക്കളെ വെള്ളത്തില്‍ ചാടിച്ചു.
ആ രമേട്ടനാണിനി കാലില്ലാതെ.........ഈശ്വരാ....
ഗോപിയോട്‌ കാര്യങ്ങള്‍ ഏല്ലാംപറഞ്ഞു.അയാളുടെ കണ്ണുകളില്‍ ജലകണ്ണികകള്‍ രൂപം കൊള്ളുന്നതു ഞാനറിഞ്ഞു.
ഗോപി തന്റെ നിസഹായവസ്ത ഒാരോന്നായി നിരത്തി:ജോലിക്ക്‌ പകരം ആളെ കിട്ടാത്തതു,കുട്ടിക്കു സുഖമില്ലാത്തത്‌....അങ്ങനെ..ഓരോന്നും.
യുവജനക്ലബ്‌ സെക്രട്ടറി വാസുവാണ്‌ സേവാ മഠക്കാരെ വിവരമറിയിച്ചത്‌.
സേവാ മഠക്കാരുടെ വാനില്‍ കയറുന്നതിനിമുന്‍പ്‌ രാമേട്ടന്‍ എന്നെയോന്നു നോക്കി....
"ഇല്ല.ഒന്നും സംഭവിക്കില്ല.രാമേട്ടന്‍ പോയിവരൂ.."
ഞാന്‍ ഒരുവിധം പറഞ്ഞു...
ഒരു കാല്‌ നഷ്‌ടപ്പെട്ടുവരുന്ന രാമേട്ടനെ കാണാന്‍ മനസ്സു അനുവദിക്കുന്നില്ല.
ലീവ്‌ തീരാന്‍ ഇനിയും ഒരു ദിവസം കൂടിയുണ്ട്‌.
എങ്കിലും ഞാന്‍ വിട്ടില്‍ പറഞ്ഞു.
"ഞാന്‍ പോവാണ്‌"

4 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

എഴുത്തു നന്നായിട്ടുണ്ട്. അക്ഷരതെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുമല്ലൊ.

2:42 AM  
Blogger ശ്രീ said...

നന്നായി എഴുതിയിരിക്കുന്നു.

രാമേട്ടന്‍‌ ഒരു നൊമ്പരമായി....

“കടപ്പാട്‌ ഒരു വലിയ പാട്‌ തന്നെയാണ്‌.എത്രമായിച്ചാലും മായാതെ പിന്നെയും നില്‍കുന്ന പാട്‌.”

ഓ.ടോ.
അക്ഷരങ്ങള്‍‌ ബോള്‍‌ഡ് ആക്കേണ്ടതുണ്ടോ?

3:14 AM  
Blogger ദിലീപ് വിശ്വനാഥ് said...

മനസ്സിനെ സ്പര്‍ശിച്ച കുറിപ്പ്.

6:57 PM  
Blogger shiju rahmaniac said...

വളരെ ഇഷ്ട്ടപ്പെട്ടു...നമുക്കിടയിലുള്ള പലതും കാണാന്‍ പലപ്പോഴും ആരും ശ്രമിക്കുന്നില്ല ....

5:12 AM  

Post a Comment

<< Home