Tuesday, August 21, 2007

നീയും ഞാനും
എഴുതാതെ പോയ കവിതയാണു നീ.
ഞാനോ-
വായിചുതീര്‍ന്ന,
ഇന്നലെയിലെ വാര്‍ത്തയാണ്‌.
പെരുവഴിയില്‍തെരുവുതെണ്ടി
ഉപേക്ഷിചുപോയ
ഭാണ്ഡമാണിന്നു ഞാന്‍.

മണമുള്ള സ്മരണയാണു നീ.
നാം ഒന്നാണെന്ന് പറഞ്ഞ
നിന്റെ ചിരിയുടെ ഓരത്ത്‌
ഞാനെന്റെ ചിത്രകൂടം കണ്ടു.
ഒടുവില്‍നീ
ഇരുട്ടുത്താണ്ടി
വെളിച്ചത്തിലേക്ക്‌ കുതിച്ചു.
ഞാനോ-
ഇരുട്ടിനും വെളിച്ചത്തിനുമിടയിലെ
നനുത്ത സന്ധ്യയില്‍മയങ്ങിപ്പോയി.

0 Comments:

Post a Comment

<< Home